പഞ്ചായത്തുകളില്‍ ബാറുകള്‍ തുറക്കാന്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശം

തിരുവനന്തപുരം: എല്ലാ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചും ബാറുകള്‍ തുറക്കാന്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശവുമായി സര്‍ക്കാര്‍. സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബാറുകള്‍ തുറക്കാനുള്ള നിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍ നീങ്ങുന്നത്.

പുതിയ നിര്‍ദ്ദേശം നടപ്പാകുകയാണെങ്കില്‍ സംസ്ഥാനത്തെ എല്ലാ ത്രീ സ്റ്റാര്‍ ബാറുകളും ബിയര്‍ പാര്‍ലറുകളും തുറക്കുമെന്നും സൂചനകളുണ്ട്.

ദേശീയപാതയോരത്തെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാന്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. പഞ്ചായത്തുകളില്‍ മദ്യശാലാ നിരോധനത്തിന് ഇളവ് നല്‍കാമെന്ന വിധിയില്‍ കള്ളുഷാപ്പുകളും ഉള്‍പ്പെടുമെന്നും കോടതി വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് പുതിയ മാര്‍ഗ നിര്‍ദ്ദേശവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

KCN

more recommended stories