ആദിവാസി യുവതി കെ.എസ്.ആര്‍.ടി.സി ബസില്‍ പ്രസവിച്ചു

കല്‍പറ്റ: വയനാട്ടില്‍ ആദിവാസി യുവതി ബസിനുള്ളില്‍ പ്രസവിച്ചു. അമ്പല വയല്‍ നെല്ലറച്ചാല്‍ കോളനിയിലെ ബിജുവിന്റെ ഭാര്യ കവിതയാണ് ബസില്‍ പ്രസവിച്ചത്.

കോഴിക്കോട് നിന്നും ബത്തേരിയിലേക്ക് വരികയായിരുന്ന കവിത കല്‍പറ്റയ്ക്ക് സമീപം വെച്ചാണ് പ്രസവിച്ചത്. ഉടന്‍ ഇവരെ യാത്ര ചെയ്യുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ കല്‍പ്പറ്റയിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

നിലവില്‍ അമ്മയും കുഞ്ഞും ആരോഗ്യ പ്രശ്‌നങ്ങളില്ലാതെ സുഖമായിരിക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോയി തിരിച്ച് വരുന്നതിനിടെയാണ് സംഭവം.

KCN

more recommended stories