നാടിന്റെ വികസനത്തില്‍ പോലീസിന്റെ പങ്ക് സുപ്രധാനം: മന്ത്രി സി. രവീന്ദ്രനാഥ്

കാസര്‍കോട്: നാടിന്റെ വികസനത്തില്‍ പോലീസിന്റെ പങ്ക് സുപ്രധാനമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെപിഒഎ) കാസര്‍കോട് ജില്ലാ സമ്മേളനം മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളിലും സമൂഹത്തിലും സ്വസ്ഥത കൈവരിച്ചാല്‍ മാത്രമേ വികസനം സാധ്യമാവുകയുള്ളൂ. ഇക്കാര്യത്തില്‍ പോലീസ് സഹായം അനിവാര്യമാണെന്നും അതിന് കെല്‍പ്പുള്ളവരാണ് പോലീസ് സേനയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം എല്‍ എ, ജില്ലാ പോലീസ് ചീഫ് കെ.ജി സൈമണ്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കെപിഒഎ ജില്ലാ പ്രസിഡണ്ട് ബാബു പെരിങ്ങേത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് മുരിക്കോട് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി പി.പി മഹേഷ് സ്വാഗതം പറഞ്ഞു.

കാസര്‍കോട് ജില്ലാ പഞ്ചായത്ത് മെമ്ബര്‍ വിപിപി മുസ്തഫ, നഗരസഭാ വൈസ് ചെയര്‍മാന്‍ എല്‍.എ മഹ് മൂദ്, കാസര്‍കോട് ഡിവൈഎസ്പി എം.വി സുകുമാരന്‍, കെ.കെ പ്രേമകുമാര്‍, ടി.എ ഷാഫി, പ്രശാന്ത് ആര്‍, പ്രകാശ് കുമാര്‍ കെ.ജി, ബാബു. ടി, ഗിരീഷ് ബാബു, രവീന്ദ്രന്‍ പി, എം സദാശിവന്‍, പ്രേം ജി.കെ നായര്‍, മഹേഷ് പി.പി, ഇ. രത്‌നാകരന്‍, പി. കൃഷ്ണകുമാര്‍, സതീശന്‍ പി.വി തുടങ്ങിയവര്‍ സംബന്ധിച്ചു. കെ.പി.വി രാജീവന്‍ നന്ദി പറഞ്ഞു.

KCN

more recommended stories