മധൂര്‍ പഞ്ചായത്തിലെ പള്ളികള്‍ക്ക് പോലീസ് സംരക്ഷണം വേണം: എസ്.കെ.എസ്.എസ്.എഫ്

കാസര്‍കോട്: സംഘപരിവാര്‍ സംഘടനകളുടെ അക്രമത്തിനിരയാകുന്ന മധൂര്‍ പഞ്ചായത്തിലെ പള്ളികള്‍ക്ക് പോലീസ് സംരക്ഷണം എര്‍പ്പെടുത്തണമെന്ന് സമസ്ത കേരള സുന്നി വിദ്യാര്‍ത്ഥി ഫെഡറേഷന്‍ കാസര്‍കോട് മേഖല കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്‌സ് സംഗമം ആവശ്യപ്പെട്ടു. മധൂര്‍ പഞ്ചായത്തിലെ ചില മേഖലകളില്‍ ഇരുട്ടിന്റെ മറവില്‍ നടത്തുന്ന ഇത്തരം നീചമായ പ്രവര്‍ത്തികളെ അമര്‍ച്ച ചെയ്യാന്‍ പോലിസിന് സാധിക്കണം, കാസര്‍കോട് വര്‍ഗ്ഗീയ സംഘര്‍ഷം’ ഉണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കനാണ് ശ്രമിക്കുന്നത്, റിയാസ് മൗലവിയുടെ കൊലപാതക്കത്തിന്റെ ഒരാണ്ട് പൂര്‍ത്തിയാവുന്ന വേളയില്‍ നടന്ന മീപ്പുഗുരിയിലെ സംഭവത്തെ ഗൗരവമായി കാണണമെന്ന് സംഗമം ആവിശ്യപ്പെട്ടു, മേഖല പ്രസിഡന്റ് ഇര്‍ഷാദ് ഹുദവി ബെദിര അദ്ധ്യക്ഷനായി, സമസ്ത കേരള മുസ്ലിം എംപ്ലേീ യീസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സിറാജുദ്ധീന്‍ ഖാസിലൈന്‍ ഉദ്ഘാടനം ചെയ്തു, എസ് കെ എസ് എസ് എഫ് മേഖല ജനറല്‍ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി സ്വാഗതം പറഞ്ഞു, മുഷ്ത്താഖ് ദാരിമി മൊഗ്രാല്‍പുത്തൂര്‍, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സുഹൈല്‍ ഫൈസി, ജംഷീര്‍ കടവത്ത്, അഷറഫ് ഹിദായത്ത് നഗര്‍, ഫൈസല്‍ പച്ചക്കാട്, യൂസുഫ് മാസ്റ്റര്‍, ഹനീഫ് മൗലവി ഉളിയത്തടുക്ക, ശബീര്‍ തളങ്കര, അജാസ് കുന്നില്‍, അര്‍ശാദ് മൊഗ്രാല്‍പുത്തൂര്‍,മുസ്തഫ കമ്പാര്‍, റഷീഖ് ഹുദവി തളങ്കര,ജലീല്‍ ഹിദായത്ത് നഗര്‍, ഹക്കിം അറന്തോട്, യുസുഫ് മാസ്റ്റര്‍, ഹാഷിം ഹുദവി തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു

KCN

more recommended stories