ഹിദായത്ത് നഗര്‍ പ്രവാസി മീറ്റ്, ഫുട്ബോള്‍ ഫെസ്റ്റ് 2018 ഏപ്രില്‍ 12 ന്; ലോഗോ പ്രകാശനം ചെയ്തു

ദുബൈ : ഹിദായത്ത് നഗര്‍ പ്രവാസി മീറ്റ് 2018 ന്റെ ലോഗോ പ്രകാശനം ചെയ്തു. ദുബായിലെ ബിസ്സ്‌നസ്സ്മാനും നാട്ടിലെ പൗരപ്രമുഖനുമായ ഷെരീഫ് പി. എ സംഘാടക സമിതി അംഗം ബഷീര്‍ ബി.ടി റോഡിന് നല്‍കി പ്രകാശനം ചെയ്തു. ഫുടബോള്‍ ഫെസ്റ്റിന്റെ ലോഗോ സംഘടക സമിതി അംഗവും പ്രവാസ ലോകത്ത് കാല്‍ നൂറ്റാണ്ട് പിന്നിട്ട ഹമീദ് എം. എസ് ഗണ്ണേഴ്‌സ് ഹിദായ എഫ്.സി. ക്യാപ്റ്റന്‍ ഫാറൂഖ് റോസിക് നല്‍കി പ്രകാശനം ചെയ്തു. കാസറഗോഡ് ഹിദായത്ത് നഗര്‍ സ്വദേശികളുടെ യു. എ. ഇ യിലെ കൂട്ടായ്മയുടെ ഫലമായി ഹിദായത്ത് നഗര്‍ പ്രവാസി മീറ്റ് സംഘടിപ്പിക്കുന്നത് . അതിനോടനുബന്ധിച്ച് ഫുട്ബോള്‍ ടൂര്‍ണമെന്റും ഏപ്രില്‍ 12 ന് ദുബായി മംസാര്‍ എ .എം ഗ്രൗണ്ടില്‍ വെച്ച് നടക്കും .ഇത് രണ്ടാമത്തെ പ്രാവശ്യമാണ് മീറ്റ് സംഘടിപ്പിക്കുന്നത് .നാടിന്റെ നന്മക്കും ഐക്യത്തിനും സാഹോദര്യ ബന്ധത്തിനും വന്‍ മുതല്‍ കൂട്ടാണ് മീറ്റ് .

KCN

more recommended stories