ജനറല്‍ ആശുപത്രി അത്യാഹിത വിഭാഗത്തിലെ ജനല്‍ കാറ്റില്‍ തകര്‍ന്നു വീണു

കാസര്‍കോട്: തിങ്കളാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ ജനല്‍ തകര്‍ന്നുവീണു. ആര്‍ക്കും പരിക്കില്ല. ആറാംനിലയില്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും ചില്ലിട്ട നിലയിലായിരുന്നു ഇതാണ് ആശുപത്രിക്കുള്ളിലേക്ക് തകര്‍ന്നുവീണത്. ജനല്‍ ചില്ലുകള്‍ കാര്‍ ഷെഡിനു മുകളിലെ കോണ്‍ക്രീറ്റിലേക്ക് പതിച്ചതിനാല്‍ അപകടമൊന്നും സംഭവിച്ചില്ല. ആശുപത്രിക്ക് ചുറ്റും സ്ഥാപിച്ചിരിക്കുന്ന ജനല്‍ ഫ്രെയിമുകളും മറ്റും ദ്രവിച്ച നിലയിലാണുള്ളത്. ശക്തമായ കാറ്റ് ഇനിയും വരികയാണെങ്കില്‍ മറ്റ് ജനല്‍പാളികളും തകര്‍ന്നു വീഴാന്‍ ഇടയുണ്ടെന്നാണ് ആശങ്ക.

KCN

more recommended stories