സ്‌കൂള്‍ ഗ്രൗണ്ടില്‍ കഞ്ചാവ് വില്‍ക്കുന്നതിനിടെ യുവാവ് പിടിയില്‍

കാസര്‍കോട് : സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന കുട്ടികള്‍ക്ക് കഞ്ചാവ് നല്‍കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് കൈയ്യോടെ പിടികൂടി. പെരിയടുക്ക ഷിരിബാഗിലുവിലെ അബൂബക്കര്‍ സിദ്ദീഖിനെ (30)യാണ് കാസര്‍കോട് ടൗണ്‍ എസ് ഐ അജിത് കുമാര്‍ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകുന്നേരം 3.30 മണിയോടെയാണ് സംഭവം. കാസര്‍കോട് ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് നല്‍കാന്‍ ശ്രമിക്കുകയായിരുന്ന സിദ്ദീഖിനെ രഹസ്യവിവരമറിഞ്ഞെത്തിയ പോലീസ് സംഘം പിടികൂടുകയായിരുന്നു. സിദ്ദീഖില്‍ നിന്നും 90 ഗ്രാം കഞ്ചാവ് പിടികൂടി.

KCN

more recommended stories