കാട്ടുകുക്കെ കൊല: രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്:  കര്‍ണ്ണാടക സ്വദേശിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മൃതദേഹം ചുമന്നു കൊണ്ടുപോയി വിജനമായ സ്ഥലത്ത് തള്ളിയ കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡ്, നാരായണ്‍പൂര്‍, ഡാവുദാമി, മുറിയപാളയിലെ ദീപക് കുമാര്‍ സലാം (25), മധ്യപ്രദേശ്, നിവാസ് മണ്ഡല, മംഗള്‍ഗഞ്ചിലെ ഗിര്‍വാര്‍ സിംഗ് (35) എന്നിവരാണ് അറസ്റ്റിലായതെന്ന് ജില്ലാ പൊലീസ് മേധാവി കെ ജി സൈമണ്‍ ഇന്ന് രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഡിവൈ എസ് പി എം വി സുകുമാരന്‍, ഡി സി ആര്‍ ബി ഡിവൈ എസ് പി ജയ്സണ്‍ അബ്രഹാം എന്നിവരുടെ മേല്‍നോട്ടത്തില്‍ വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബദിയഡുക്ക എസ് ഐ പ്രശാന്ത്, എസ് ഐമാരായ ഫിലിപ്പ് തോമസ്, രവീന്ദ്രന്‍ ചാത്തങ്കൈ, രഘൂത്തമന്‍, എ എസ് ഐമാരായ നാരായണന്‍, ബാലകൃഷ്ണന്‍, എസ് സി പി ഒ ലക്ഷ്മി നാരായണന്‍, സി പി ഒ മാരായ ഫിലിപ്പ്, ശ്രീരാജ്, റോജന്‍, ഡ്രൈവര്‍ ബാലകൃഷ്ണന്‍, സൈബര്‍ സെല്ലിലെ അജേഷ്, ശിവകുമാര്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. എ എസ് പി വിശ്വനാഥന്‍ അന്വേഷണം ഏകോപിപ്പിച്ചു.ഇക്കഴിഞ്ഞ ഡിസംബര്‍ 30ന് രാവിലെയാണ് കാട്ടുകുക്കെ പെര്‍ളത്തടുക്കയിലെ വിജനമായ സ്ഥലത്ത് അജ്ഞാത യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ വിറകു ശേഖരിക്കാന്‍ പോയ അപ്പക്കുഞ്ഞി മണിയാണി എന്നയാള്‍ കണ്ടത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് മരണകാരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.

തലയുടെ ഇടതുഭാഗത്ത് ഏറ്റ ശക്തമായ അടിയില്‍ ഉണ്ടായ പരിക്കാണ് മരണ കാരണമെന്നും പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.

KCN

more recommended stories