കാസര്‍കോട് സബ് കോടതി വജ്രജൂബിലിയുടെ ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു

കാസര്‍കോട് : കാസര്‍കോട് സബ് കോടതി വജ്രജൂബിലിയുടെ ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു. വനിതകളും ഇന്ത്യന്‍ നിയമ വ്യവസ്ഥയും എന്ന വിഷയത്തില്‍ കാസര്‍കോട് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെമിനാര്‍ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് അനു ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജഡ്ജും എസ് മനോഹര്‍ കിണി അധ്യക്ഷത വഹിച്ചു. ജുഡീഷണന്‍ ഫസ്റ്റ് ക്ലാസ് മജിസ്റ്റ്രേറ്റ് ശ്രീജ ജനാര്‍ദ്ദനന്‍ നായര്‍ ആമുഖ പ്രഭാഷണം നടത്തി. അഡ്വ. മണി ജി നായര്‍, അഡ്വ. കെ എം ബീന, രാധ എ, എണ്‍മകജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപ റാണി ആര്‍ ഭട്ട, കാസര്‍കോട് ജില്ലാ വൈസ് പഞ്ചായത്ത് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ ഫരീദ സക്കീര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ കലക്ടര്‍ ജീവന്‍ ബാബു കെ ഐ എ എസ് മുഖ്യ പ്രഭാഷണം നടത്തി. അഡ്വക്കേറ്റ് പി പി ശ്യാമളദേവി സ്വാഗതവും എ പി ഉഷ നന്ദിയും പറഞ്ഞു.

KCN

more recommended stories