ഏപ്രില്‍ രണ്ടിലെ പണിമുടക്ക് 24 മണിക്കൂര്‍

കോഴിക്കോട്: സ്ഥിരം തൊഴില്‍ വ്യവസ്ഥ ഇല്ലാതാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി സംഘടനകള്‍ ഏപ്രില്‍ രണ്ടിന് ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് 24 മണിക്കൂറായിരിക്കുമെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം അറിയിച്ചു. ഏപ്രില്‍ ഒന്നിന് അര്‍ധരാത്രി മുതല്‍ രണ്ടിന് അര്‍ധരാത്രി വരെയാണ് പണിമുടക്ക്. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, എസ്.ടി.യു തുടങ്ങിയ 16 തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണ് സംയുക്തസമിതി പണിമുടക്കെന്ന് അദ്ദേഹം പറഞ്ഞു.

KCN

more recommended stories