അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി

മാവുങ്കാല്‍: മാവുങ്കാല്‍ രാംനഗര്‍ സ്വാമി രാംദാസ് മെമ്മോറിയല്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും ഈ വര്‍ഷം വിരമിക്കുന്ന അധ്യാപകര്‍ക്ക് സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. പ്രിന്‍സിപ്പാള്‍ ശ്രീ.എല്‍. വസന്തന്‍ അധ്യക്ഷത വഹിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ.പി.ശ്രീധരന്‍ യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രഥമാദ്ധ്യാപിക ശ്രീമതി വാരിജ, സീനിയര്‍ അസിസ്റ്റന്റ് യതീന്ദ്രദാസ്, ഹൈസ്‌ക്കൂള്‍ ഹിന്ദി അധ്യാപിക ശ്രീമതി എം ടി. സുശീല എന്നിവര്‍ക്കുള്ള സ്ഥാഫിന്റെ ഉപഹാരം ശ്രീ ദിനേശ് മാവുങ്കാല്‍, ശ്രീ അശോകന്‍, ശ്രീമതി സുനിതാ ദേവി എന്നിവര്‍ നല്‍കി. എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ ശ്രീ.തളനാട് ചന്ദ്രശേഖരന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തി. ശ്രീ ദിനേശന്‍ സി.സി, ശ്രീ അശോകന്‍, ശ്രീമതി സ്മിത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ.സൈനുദ്ദീന്‍ സ്വാഗതവും ശ്രീ .അനില്‍കുമാര്‍ നന്ദിയും പറഞ്ഞു

KCN

more recommended stories