ഹയര്‍ സെക്കന്‍ഡറി ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല: ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് സര്‍ക്കാര്‍. ഹയര്‍ സെക്കന്‍ഡറി ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥിനികള്‍ പഠിക്കാനായി തയ്യാറാക്കിയ ചോദ്യപേപ്പറാണ് ചോര്‍ന്നതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. ക്രൈംബ്രാഞ്ച് ഡി.ജി.പി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഭാഗത്താണ് ചില ചോദ്യങ്ങള്‍ വാട്സ്ആപ്പ് വഴി പ്രചരിച്ചത്. തൃശൂര്‍ മതിലകത്തെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ തയ്യാറാക്കിയ ചോദ്യപേപ്പറാണ് ഇത്. മറ്റ് വിഷയങ്ങളുടെയും ചോദ്യപേപ്പര്‍ തയ്യാറാക്കിയിരുന്നതായി വിദ്യാര്‍ത്ഥിനികള്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.

ഇക്കഴിഞ്ഞ ബുധനാഴ്ച നടന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായാണ് സംശയമുയര്‍ന്നത്. ചോദ്യങ്ങള്‍ സഹിതമുള്ള വാട്സ്ആപ്പ് സന്ദേശം ഹയര്‍ സെക്കന്‍ഡറിയുടെ തൃശൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ക്ക് ലഭിച്ചതോടെയാണ് സംഭവത്തില്‍ പരാതി നല്‍കിയത്.

KCN

more recommended stories