ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കോട്ടയം: കോട്ടയത്തിനടുത്ത് മേലുകാവില്‍ ഓട്ടോറിക്ഷ മതിലില്‍ ഇടിച്ച് മറിഞ്ഞ് രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. മുട്ടം ഐ.എച്ച്.ആര്‍.ടി. കോളേജ് വിദ്യാര്‍ത്ഥികളായ അനന്ദു, അലന്‍ എന്നിവരാണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന മറ്റ് അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്നവരെ ഇരാറ്റുപേട്ട റിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അനന്ദുവിന്റെയും അലന്റെയും ജീവന്‍ രക്ഷിക്കാനായില്ല. വാഹനത്തിലുണ്ടായിരുന്ന ഒരു കുട്ടിയുടെ വീട്ടിലെ സ്വകാര്യ പെര്‍മിറ്റുള്ള ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് അമിതവേഗത്തില്‍ ഓട്ടോറിക്ഷ ഓടിച്ചതെന്ന് പോലീസ് പറയുന്നു.

KCN

more recommended stories