വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി; യുവതി പിടിയില്‍

കൊച്ചി: കൊച്ചിയില്‍ വീടിന്റെ ടെറസില്‍ കഞ്ചാവ് വളര്‍ത്തിയ ടൂറിസ്റ്റ് ഗൈഡായ യുവതി പിടിയില്‍. മേരി ആന്‍ എന്ന യുവതിയാണ് പിടിയിലായത്. കലൂരിലെ വട്ടേക്കാട് റോഡിന് സമീപത്തെ വീട്ടിലാണ് ആന്‍ മേരി കഞ്ചാവ് വളര്‍ത്തിയത്. ഒരാള്‍ പൊക്കത്തില്‍ വളര്‍ന്ന അഞ്ച് ചെടികള്‍ പോലീസ് നശിപ്പിച്ചു.

രണ്ട് സ്ത്രീകള്‍ വീട്ടിലുണ്ടായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. നോര്‍ത്ത് സി.ഐയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

KCN

more recommended stories