സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷ ഏപ്രില്‍ 25ന് നടക്കും

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ന്നത് മൂലം മാറ്റിവെച്ച സി.ബി.എസ്.ഇ പ്ലസ് ടു ഇക്കണോമിക്‌സ് പരീക്ഷ ഏപ്രില്‍ 25ന് നടക്കും. കണക്കിന് പുന:പരീക്ഷ വേണോയെന്ന കാര്യത്തില്‍ 15 ദിവസത്തിനകം തീരുമാനമെടുക്കും. ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന് സംശയിക്കുന്ന ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളില്‍ മാത്രമായിരിക്കും കണക്ക് പുന:പരീക്ഷ നടത്തുക. ആവശ്യമെങ്കില്‍ ജൂലൈയിലായിരിക്കും ഇത് നടത്തുകയെന്നും വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു.

നേരത്തെ ചോദ്യപേപ്പര്‍ വാട്‌സ് ആപിലുടെ ചോര്‍ന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് സി.ബി.എസ്.ഇ പ്ലസ് ടു ഇക്കണോമിക്‌സ്, കണക്ക് പരീക്ഷകള്‍ മാറ്റിവെച്ചത്. തിങ്കളാഴ്ച നടന്ന ഇക്കണോമിക്‌സ് പരീക്ഷയും ബുധനാഴ്ച നടന്ന കണക്ക് പരീക്ഷയുമാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സി.ബി.എസ്.ഇ അന്ന് വ്യക്തമാക്കിയിരുന്നു.

സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ആറ് വിദ്യാര്‍ഥികളെ ജാര്‍ഖണ്ഡില്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനവുമായി സി.ബി.എസ്.ഇ രംഗത്തെത്തിയത്.

KCN

more recommended stories