വ്യാജവാര്‍ത്തകളുടെ പേരുപറഞ്ഞ് മാധ്യപ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കല്‍; ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു

ന്യൂ ഡല്‍ഹി: വ്യാജവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാനുള്ള കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ തീരുമാനം റദ്ദ് ചെയ്തു. മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് ഉള്‍പ്പടെ വിമര്‍ശം ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. വ്യാജ വാര്‍ത്തകള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ ഉണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് പിന്‍വലിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചത്.

പരാതി ഉയരുന്ന പത്ര വാര്‍ത്തകളെ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടേയും ടെലിവിഷന്‍ വാര്‍ത്തകളെ നാഷണല്‍ ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷന്റേയും പരിഗണനയ്ക്ക് അയക്കാനായിരുന്നു വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ തീരുമാനം. ഡിജിറ്റല്‍ മാധ്യമങ്ങളെ നിലവില്‍ ഈ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലായിരുന്നു.

അതേസമയം, ടെലഗ്രാഫിന്റെ ഏപ്രില്‍ ഫൂള്‍ മോദി സ്‌പെഷ്യല്‍ ലേഖനമാണ് വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചാല്‍ മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കുമെന്ന കേന്ദ്ര വാര്‍ത്ത വിനിമയ വകുപ്പിന്റെ ഉത്തരവിന് പ്രകോപനമായതെന്നാണ് റിപ്പോര്‍ട്ടുകള്‍

KCN

more recommended stories