വാളല്ല എന്‍ സമരായുധം: സംസ്‌ക്കാര സാഹിതി കലാജാഥ നാളെ പ്രയാണമാരംഭിക്കും

കാസര്‍ക്കോട്: ആശയങ്ങള്‍ പരാജയപ്പെടപമ്പോള്‍ ആയുധമെടുത്താക്രോശിക്കുന്ന രാഷ്ട്രീയ ഫാസിസത്തിനെതിരെ സംസ്‌ക്കാര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ ‘വാളല്ല എന്‍ സമരായുധം’ കലാജാഥ ഏപ്രില്‍ 6ന് വെകുന്നേരം നാലിന് കാസര്‍കോട് ചെര്‍ക്കളയില്‍ നിന്നും പ്രയാണമാരംഭിക്കും. കൊല്ലപ്പെട്ട കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ പിതാവ് മുഹമ്മദ്, സംസ്‌ക്കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിന് പതാക കൈമാറി കലാജാഥ ഉദ്ഘാടനം ചെയ്യും. പ്രമുഖ സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കള്‍ സംബന്ധിക്കും.

പത്രസമ്മേളനത്തില്‍ സംസ്‌ക്കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, വൈസ് ചെയര്‍മാന്‍ പ്രദീപ് കുമാര്‍ പയ്യന്നൂര്‍, കാസര്‍കോട് ജില്ലാ ചെയര്‍മാന്‍ വി.വി. പ്രഭാകരന്‍ എന്നിവര്‍ പങ്കെടുത്തു.

KCN

more recommended stories