രാജേഷ് വധം: ഗൂഢാലോചന സംഘത്തില്‍പ്പെട്ടയാളെ അറസ്റ്റ് ചെയ്തു

കിളിമാനൂര്‍: മുന്‍ റേഡിയോ ജോക്കിയും നാടന്‍പാട്ട് കലാകാരനുമായ മടവൂര്‍ പടിഞ്ഞാറ്റേല ആശാഭവനില്‍ രാജേഷിനെ വെട്ടിക്കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ സംഘത്തില്‍പ്പെട്ട ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലയാളി സംഘം സഞ്ചരിച്ച കാര്‍ ബംഗലൂരുവില്‍ നിന്നും കായംകുളത്തെത്തിച്ച രണ്ട് പേരെ കഴിഞ്ഞദിവസം കൊല്ലത്ത് നിന്ന് അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു.

കൊലപാതക ഗൂഡാലോചനയില്‍ നേരിട്ട് പങ്കുള്ള കൊല്ലം ശക്തികുളങ്ങര കുന്നിന്‍മേല്‍ ചേരിയില്‍ ആലാട്ട് തെക്കതില്‍ വീട്ടില്‍ നിന്നും, കുരീപ്പുഴ ചേരിയില്‍ വള്ളിക്കീഴ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിന് പിറക് വശത്ത് വാടകക്ക് താമസിക്കുന്ന ബി. സനു (33)വാണ് പ്രത്യേകാന്വേഷണസംഘത്തിന്റെ അറസ്റ്റിലായത്. ഇയാള്‍ക്ക് കേസില്‍ നേരിട്ട് പങ്കുള്ളതായി പൊലീസ് പറഞ്ഞു. കൊലയാളി സംഘം കൊലനടത്തി ബംഗലൂരുവിലേക്ക് രക്ഷപ്പെട്ട വാഹനം കായംകുളത്ത് എത്തിച്ച ബിടെക് ബിരുദധാരികളായ ഓച്ചിറ മേമന കട്ടച്ചിറവീട്ടില്‍ യാസിം അബുബക്കര്‍ (25), അജന്താജങ്ഷന്‍ സ്വദേശി നിഖില്‍ (21) എന്നിവരെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു.

KCN

more recommended stories