ലഹരി വിരുദ്ധ മാരത്തണും പൊതു സമ്മേളനവും

ഹൊസങ്കടി: മഞ്ചേശ്വരം ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ ഗ്രാമ പഞ്ചായത്തുകള്‍, വിവിധ സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍, വ്യാപാരി വ്യവസായി യൂന്നീറ്റുകള്‍, കുടംബശ്രീ യൂണീറ്റുകള്‍ എന്നിവയുടെ സഹകരണത്തോടെ ലഹരി വിരുദ്ധ മാരത്തണും പൊതുസേ മ്മളനവും നടന്നു. മീഞ്ച, മംഗല്‍പാടി, വോര്‍ക്കാടി, മഞ്ചേശ്വരം പഞ്ചായത്ത് കേന്ദ്രങ്ങളില്‍ അതാത് പഞ്ചായത്ത് പ്രസിഡണ്ട്മാര്‍ ഫ്‌ലാഗ് ഓഫ് ചെയ്ത മാരത്തണ്‍ ഹൊസങ്കടിയില്‍ സമാപിച്ചു.

നാല് കേന്ദ്രങ്ങളില്‍ നിന്നുമായി നൂറുക്കണക്കിന് ആളുകള്‍ പങ്കെടുത്ത മാരത്തണ്‍ ഹൊസങ്കടിയില്‍ സമാപിച്ചപ്പോള്‍ ആയിരങ്ങളാണ് ജനകീയ സദസ്സില്‍ പങ്കാളികളായത്. ജില്ലാ പോലീസ് ചീഫ് കെ.ജി. സൈമന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. കെ. എം. അഷറഫ് അധ്യക്ഷത വഹിച്ചു. ചടങ്ങിള്‍ അഷറഫ് വോര്‍ക്കാടി (ജില്ല പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍), പഞ്ചായത്ത് പ്രസിഡന്റ്മാരായ അബ്ദുല്‍ അസീസ്, അബ്ദുല്‍ ഹമീദ്, അബ്ദുല്‍ മജീദ്, ഷംഷാദ് ഷുക്കൂര്‍, മമത ദിവാകര്‍ (വൈസ് പ്രസിഡന്റ് ബ്ലോക്ക് പഞ്ചായത്ത്), കെ.പ്രേംസദന്‍ (ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് കുമ്പള), അനൂപ് കുമാര്‍ ഇ. (സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് മഞ്ചേശ്വരം), വിമുക്തി മിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍ എന്‍.ജി. രഘുനാഥന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ബോധവത്കരണ ക്ലാസ്സും വിവേക് വിപയസ് (കര്‍ണ്ണാടക ജനജാഗ്രത സമിതി ഡയറക്ടര്‍) ആര്‍ കെ കവ്വായി അവതരിപ്പിച്ച മാജിക്ക് ഷോയും അരങ്ങേറി.

 

KCN

more recommended stories