കേരള ഫുട്ബോള്‍ ടീം മാനേജര്‍ പി.സി ആസിഫിന് ശനിയാഴ്ച്ച സ്വീകരണം

കാസര്‍കോട്: സന്തോഷ് ട്രോഫി ജേതാക്കളായ കേരള ഫുട്ബോള്‍ ടീമിന്റെ മാനേജര്‍ പി..സി.ആസിഫിന് സ്വീകരണം നല്‍കും. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ ശനിയാഴ്ച്ച വൈകിട്ട് നാല് മണിക്കാണ് സ്വീകരണം. വിപുലമായ സ്വീകരണ പരിപാടികളാണ് ഒരുക്കുന്നത്.

കാസര്‍കോട് മൊഗ്രാല്‍ സ്വദേശിയും ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ടുമാണ് പി.സി ആസിഫ്.  കാസര്‍കോട് ഗവ. കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ അത്ലറ്റിക്സില്‍ നിന്ന് ഫുട്ബോളിലേക്ക് കടന്ന പി.സി ആസിഫ് കാസര്‍കോട് നാഷണല്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെയും മൊഗ്രാല്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെയും താരമായിരുന്നു. ലോങ്ങ് റേഞ്ചര്‍ ഷോട്ടുകളും സ്പീഡും ശരീര ഭാഷയും ഗോളടി മികവും കൊണ്ട് കാണികളുടെ മനംകവര്‍ന്ന താരമായിരുന്നു ഒരു കാലത്ത് അദ്ദേഹം. കാസര്‍കോട് ജില്ലക്ക് വേണ്ടി നിരവധി തവണ ബൂട്ടണിഞ്ഞിട്ടുണ്ട്. ഒരു വര്‍ഷം ജില്ലാ ക്യാപ്റ്റനുമായി. വര്‍ഷങ്ങളോളം ജില്ലാ ലീഗിലെ ടോപ് സ്‌കോററായിരുന്നു. മംഗളൂരുവിലെ സെന്റ് അലോഷ്യസ് കോളേജ് താരവും മംഗളൂരു യൂണിവേഴ്സിറ്റി പ്ലയറുമായിരുന്നു.
മൊഗ്രാലിനോടൊപ്പം തന്നെ ഉപ്പള സിറ്റിസണ്‍, മംഗളൂരു സ്പോര്‍ട്ടിങ് തുടങ്ങിയ ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡണ്ടായിരുന്ന പരേതനായ പി. സി.കെ മൊഗ്രാലിന്റെ മകനും സന്തോഷ് ട്രോഫി താരമായിരുന്ന പ്രൊഫ. പി.സി.എം കുഞ്ഞിയുടെ സഹോദര പുത്രനുമാണ്.

KCN

more recommended stories