പൊവ്വലില്‍ 13 കാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

ആദൂര്‍: ക്വാര്‍ട്ടേഴ്സ് മുറ്റം അടിച്ചുകൊണ്ടിരിക്കുകയായിരുന്ന 13കാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി.
സംഭവത്തില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പൊവ്വലിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന 13കാരിയേയാണ് തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്.
നാലിന് വൈകിട്ട് 4 മണിയോടെ ക്വാര്‍ട്ടേഴ്സ് മുറ്റം അടിച്ചു കൊണ്ടിരിക്കെ ഒരാള്‍ പിറകില്‍ നിന്ന് പിടിക്കുകയും വായ പൊത്തിപ്പിടിച്ച് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി. 13കാരിയുടെ കഴുത്തിന് മുറിവേറ്റതായും പരാതിയില്‍ പറയുന്നു. ഉമ്മ നല്‍കിയ പരാതിയിലാണ് ആദൂര്‍ പൊലീസ് കേസെടുത്തത്.

KCN

more recommended stories