നിവേദനം ഫലം കണ്ടു; മച്ചംപാടി – പാപ്പില പാലം പുനര്‍നിര്‍മാണ പ്രവൃത്തി ആരംഭിച്ചു

മച്ചംപാടി : നാട്ടുക്കാരുടെ സ്വപ്നമായിരുന്ന പതിറ്റാണ്ടുകളുടെ പഴക്കമുള്ള മച്ചംപാടി – പാപ്പില പാലം പുനര്‍ നിര്‍മാണാവശ്യമായി കഴിഞ്ഞ റമദാനില്‍ മച്ചംപാടിയില്‍ ജി.സി.സി. – കെ.എം.സി.സി യുടെ നേതൃത്വത്തില്‍ നടത്തിയ റിലീഫ് വിതരണ ചടങ്ങില്‍ പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ ക്ക് നല്‍കിയ നിവേദനം ഫലം കണ്ടു. നിവേദനം കൈപറ്റി ദിവസങ്ങള്‍ക്കകം തന്നെ മേലുദ്യാഗസ്ഥര്‍ വന്ന് പരിശോധന നടത്തുകയും പ്രാഥമിക നടപടികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.

99.90 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിക്കുവാന്‍ പ്രയത്‌നിച്ച ജനകീയ എം.എല്‍.എ പി.ബി.അബ്ദുല്‍ റസാഖിനെയും നിരന്തരമായി ഇതിന് വേണ്ടി ശബ്ദിച്ച മച്ചംപാടിയുടെ വികസന ശില്പി പി എച്ച് അബുല്‍ ഹമീദിനെയും വകുപ്പ് മന്ത്രിയെയും കേരള സര്‍ക്കാരിനെയും ജി.സി.സി – കെ.എം.സി.സി മച്ചംപാടി കമ്മിറ്റി അഭിനന്ദിച്ചു.

KCN

more recommended stories