ഹര്‍ത്താല്‍ ദിനത്തില്‍ കെ.എസ്.ആര്‍.ടി.സിയും സര്‍വീസ് നടത്തും

തിരുവനന്തപുരം: ദളിത് സംഘടനകള്‍ തിങ്കളാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തും. സാധാരണ നിലയില്‍ സര്‍വീസ് നടത്താന്‍ എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്ന് കെ.എസ്.ആര്‍.ടി.സി എംഡി നിര്‍ദേശം നല്‍കി. നേരത്തെ പ്രൈവറ്റ് ബസുടമകളും ഹര്‍ത്താല്‍ ദിനത്തില്‍ സര്‍വീസ് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. റോഡിലിറങ്ങുന്ന ബസുകള്‍ അടിച്ചു തകര്‍ക്കുമെന്ന് ഗീതാനന്ദന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

KCN

more recommended stories