ദളിത് സംഘടനകളുടെ ഹര്‍ത്താല്‍ ഭാഗികം; മലയോരത്ത് വാഹന ഗതാഗതം സ്തംഭിച്ചു

കാസര്‍കോട്: പട്ടിക വിഭാഗ നിയമവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തിനെതിരെ സമരം ചെയ്തവരെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ ഭാഗികം കെ എസ് ആര്‍ ടി സി, സ്വകാര്യ ബസുകള്‍ ഓടുകയും കടകളും വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു.

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിനും തടസ്സമുണ്ടായില്ല. മലയോരത്ത് ഹര്‍ത്താല്‍ ശക്തം. വാഹനങ്ങള്‍ ഒന്നും കടത്തിവിടുന്നില്ല. സ്ത്രീകള്‍ അടക്കം റോഡില്‍ കിടന്നു കൊണ്ടാണ് വാഹനങ്ങള്‍ തടയുന്നത്. കടകളും ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ പോലീസ് ഇടപെടലിനെ തുടര്‍ന്ന് തടഞ്ഞ വാഹനങ്ങള്‍ പിന്നീട് വിട്ടു. ഹര്‍ത്താലിനെ തുടര്‍ന്ന് പാണത്തൂ-കാഞ്ഞങ്ങാട് റൂട്ടില്‍ ബസ് ഗതാഗതം സ്തംഭിച്ചത് ജനങ്ങളെ വലച്ചു.

KCN

more recommended stories