ബാവിക്കര മഖാം ഉറൂസ് നേര്‍ച്ചയ്ക്ക് ഉജ്ജ്വല തുടക്കം

ബാവിക്കര : പ്രസിദ്ധമായ ബാവിക്കര മഖാം ഉറൂസ് നേര്‍ച്ചയ്ക്ക് ഉജ്ജ്വല തുടക്കം. ഖാസി ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്്ഹരി ഉദ്ഘാടനം ചെയ്തു. ബാവിക്കര വലിയ ജമാഅത്ത് പള്ളി പ്രസിഡണ്ട് ബി.മുഹമ്മദ് അഷറഫ് അദ്ധ്യക്ഷത വഹിച്ചു. അബൂബക്കര്‍ സിദ്ദീഖ് ഫൈസി കുംത്തൂര്‍ മണ്ണറയിലെ മഹാത്ഭുതം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. നേരത്തെ ഉറൂസിന് തുടക്കം കുറിച്ചുകൊണ്ട് പ്രസിഡണ്ട് ബി.മുഹമ്മദ് അഷറഫ് പതാക ഉയര്‍ത്തി.

എപ്രില്‍ 15വരെ നീണ്ടു നില്‍ക്കുന്ന ഉറൂസിന്റെ ഭാഗമായി മതപ്രഭാഷണങ്ങള്‍ക്കു പുറമെ മെഗാ മെഡിക്കല്‍ ക്യാമ്പ്, ഡോക്യുമെന്ററി പ്രദര്‍ശനം, ഉത്തരമേഖല ദഫ് മുട്ട് മത്സരം, അനുസ്മരണ സദസ്സ്, ഖത്തം ദുഅ, മജ്്ലിസുന്നൂര്‍, പണ്ഡിത സംഗമം, ചക്കര ചോറ് നേര്‍ച്ച എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. വിവിധ ദിവസങ്ങളില്‍ മാഹിന്‍ മന്നാനി തിരുവനന്തപുരം, ഹാമിദ് യാസീന്‍ ജൗഹരി കൊല്ലം, വഹാബ് നഈമി കൊല്ലം, ഉമര്‍ ഹുദവി പുളപ്പാടം, സലിം വാഫി അമ്പലക്കണ്ടി, സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍ കുമ്പോല്‍, നിസാമുദ്ദീന്‍ ബാഖവി കടക്കല്‍ പ്രഭാഷണം നടത്തും. 15ന് വൈകിട്ട് ആയിരങ്ങള്‍ക്ക് അന്നദാനം നല്‍കുന്നതോടെ ഉറൂസ് സമാപിക്കും. ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍ സംബന്ധിച്ചു.

KCN

more recommended stories