ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പില്‍ മോഷണം; 7 മൊബൈല്‍ ഫോണ്‍ കവര്‍ന്നതായി പരാതി

പെരിയ: പെരിയ ക്യാമ്പസിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായെത്തിയ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പില്‍ മോഷണം. ഏഴ് മൊബൈല്‍ ഫോണുകള്‍ കവര്‍ന്നതായി പരാതി. ബംഗാള്‍, ഒഡീഷ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 30 തൊഴിലാളികള്‍ താമസിക്കുന്ന ചാലിങ്കാല്‍ മൊട്ടയിലെ ഷെഡിലാണ് മോഷണം നടന്നത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. തകരഷീറ്റ് കൊണ്ട് ഉണ്ടാക്കിയ വാതില്‍ അകത്തുനിന്നും പൂട്ടിയിരുന്നില്ല.

KCN

more recommended stories