മഞ്ചേശ്വരം സെക്ഷനു കീഴില്‍ വൈദ്യുതി മോഷണം പിടികൂടി

മഞ്ചേശ്വരം: മഞ്ചേശ്വരം സെക്ഷനു കീഴില്‍ വൈദ്യുതി മോഷണം പിടികൂടി. മഞ്ചേശ്വരം പാവൂര്‍ സി.എം. നഗര്‍ ഇബ്രാഹീം ഖലീല്‍, മച്ചംപാടി സി.എം.നഗറിലെ ഓട്ടോ ഡ്രൈവര്‍ മജീദ് എന്നിവരുടെ വീടുകളില്‍ നിന്നാണ് വിജിലന്‍സ് നടത്തിയ റെയ്ഡില്‍ വൈദ്യുതി മോഷണം പിടികൂടിയത്.

ഇബ്രാഹീമിന്റെ വീട്ടില്‍ നിന്നും 1,28,480 രൂപയുടെയും മജീദിന്റെ വീട്ടില്‍ നിന്ന് 98,000 രൂപയുടെ വൈദ്യുതി മോഷണവുമാണ് പിടികൂടിയത്. റെയ്ഡില്‍ നാലംഗ വിജിലന്‍സ് സംഘമാണ് ഉണ്ടായിരുന്നത്.

KCN

more recommended stories