എരിയാല്‍ കുളങ്ങര അംഗനവാടി പുതിയ കെട്ടിടോദ്ഘാടനം നാളെ

എരിയാല്‍: മുപ്പതു വര്‍ഷത്തെലധികമായി വാടക റൂമുകളില്‍ ദുരിതങ്ങള്‍ക്കും പരാതീനതകള്‍ക്കും നടുവില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന പതിനൊന്നാം വാര്‍ഡ് എരിയാല്‍ കുളങ്ങര അംഗനവാടിക്ക് മോചനമായി. വാര്‍ഡില്‍ സര്‍ക്കാര്‍ ഭൂമി ഒരു തുണ്ടൂ പോലും ഇല്ലാതിരിക്കുകയും പൊന്നുംവിലയുള്ള ഭൂമി ഒരു സെന്റ് പോലും വിട്ടു കൊടുക്കാന്‍ ആരും തയ്യാറാകാതരിക്കുകയും ചെയ്തതോടെ പ്രതീക്ഷികള്‍ അസ്തമിച്ചു നില്‍ക്കുംപോഴാണ് ദുബൈ കെ.എം.സി.സി അംഗവും എരിയാല്‍ അസ്മാന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ മെമ്പറും സാമൂഹ്യ പ്രവര്‍ത്തകനുമായ എ.കെ.ഇഖ്ബാല്‍ അംഗനവാടിക്ക് ആവശ്യമുള്ള സ്ഥലം തരാന്‍ മുന്നോട്ട് വന്നത്. അതോടെ വാര്‍ഡിന്റെ ആരോഗ്യ വികസന മേഖലകളിലെ പ്രവര്‍ത്തനങ്ങളുടെയെല്ലാം സിരാകേന്ദ്രമായി പ്രവര്‍ത്തിക്കേണ്ടതും കുഞ്ഞുങ്ങള്‍ക്ക് അക്ഷരാരോഗ്യം നല്‍കേണ്ടതുമായ അംഗനവാടിക്ക് സ്വന്തമായി ഒരു കെട്ടിടം എന്ന ചിരകാല സ്വപ്നത്തിന് ചിറകുകള്‍ മുളക്കുകയും ചെയ്തു. തുടര്‍ന്ന് ബ്‌ളോക്ക് പഞ്ചായത്തില്‍ നിന്ന് ഫണ്ട് അനുവദിക്കുകയും ചുരുങ്ങിയ സമയം കൊണ്ട് ആധുനിക സൗകര്യങ്ങളോടെയുള്ള ആംഗനവാടി കെട്ടിടം യാഥാര്‍ഥ്യമാകുകയും ചെയ്തു.

ഇതിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10 മണിക്ക് കാസര്‍കോട് ബ്ലോക്ക് പഞ്ചായ്ത്ത് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ചായിന്റടി നിര്‍വഹിക്കുന്നതാണ്. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായ്ത്ത് പ്രസിഡണ്ട് എ.എ.ജലീല്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായ്ത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍ മുഖ്യാതിഥി ആയിരിക്കും. വിവിധ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍ സംബന്ധിക്കും. പതിനൊന്നാം വാര്‍ഡ് എരിയാല്‍ കുളങ്ങര അംഗനവാടിക്ക് സ്ഥലം ദാനമായി നല്‍കിയ എ.കെ.ഇഖ്ബാല്‍, കെട്ടിടത്തിനു ഫണ്ട് അനുവദിച്ച ബ്ലോക്ക് പഞ്ചായത്ത് അതിനു വേണ്ടി പരിശ്രമിച്ച പഞ്ചായത്ത് പ്രസിഡണ്ട് എ.എ.ജലീല്‍, ബ്ലോക്ക് മെമ്പര്‍ അലീമ ഷീനൂന്‍, വാര്‍ഡ് മെമ്പര്‍ തുടങ്ങിയവരെയെല്ലാം പതിനൊന്നാം വാര്‍ഡ് മുസ്ലിംലീഗ് കമ്മിറ്റി അഭിനന്ദിച്ചു.

KCN

more recommended stories