ഗ്രീന്‍ സ്റ്റാര്‍ പള്ളിപ്പുഴ സോക്കര്‍ ലീഗ് ഗള്‍ഫ് എഡിഷന്‍ സീസണ്‍ 2 എഫ് സി ദാനത്ത് യൂ എ ഇ ജേതാക്കള്‍

ദുബൈ: ഗ്രീന്‍സ്റ്റാര്‍ പള്ളിപ്പുഴയുടെ ആഭിമുഖ്യത്തില്‍ ദുബായ് ഖിസൈസ് സ്‌കൗട്ട് മിഷന്‍ ഫ്‌ലഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാമത് ഗള്‍ഫ് എഡിഷന്‍ സോക്കര്‍ ലീഗ് ഫുഡ്ബാള്‍ ടൂര്‍ണമെന്റില്‍ എഫ്‌സി ദാനത്ത് യുഎഇ ജോതാക്കളായി. ദുബൈ കെഎംസിസി ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി ഉല്‍ഘാടനം നിര്‍വഹിച്ചു.നസീര്‍ അബ്ബാസ് അധ്യക്ഷത വഹിച്ചു.ദുബൈ കെഎംസിസി ജില്ലാ വൈസ് പ്രസിഡന്റ് ടിര്‍ ഹനീഫ് , ഉദുമമണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റ് കെപി അബ്ബാസ്, സെക്രട്ടറി ഹാഷിം മഠത്തില്‍, സിഎ ബഷീര്‍, ഷബീര്‍ കീഴൂര്‍, ഹക്കീര്‍ ചെരുമ്പ, ബദറുദീന്‍ പള്ളിപ്പുഴ, അഷ്‌റഫ് പുതിയപുര,അബ്ദു അബ്ബാസ്, ഷരീഫ് സി എച്ച് നഗര്‍,നസീര്‍ അബൂബക്കര്‍, ഷരീഫ് ഹംസ,താഹിര്‍ ഹസ്സന്‍,ഷംസുദ്ധീന്‍ മൂസ സംബന്ധിച്ചു.അഷറഫ് അബ്ദുല്‍ ഖാദര്‍ സ്വാഗതവും ഹമീദ് യൂസഫ് നന്ദിയും പറഞ്ഞു.

KCN

more recommended stories