മലയാളി താരം പി.ആര്‍.ശ്രീജേഷ് വീണ്ടും ഇന്ത്യന്‍ ഹോക്കി ടീം നായകന്‍

ന്യൂഡല്‍ഹി: മലയാളി താരം പി.ആര്‍.ശ്രീജേഷിനെ വീണ്ടും ഇന്ത്യന്‍ ഹോക്കി ടീം നായകനായി നിയമിച്ചു. ഈ വര്‍ഷം അവസാനം വരെയാണ് ശ്രീജേഷിന്റെ നിയമനമെന്ന് ഹോക്കി ഇന്ത്യ അറിയിച്ചു.

പരുക്കിനെ തുടര്‍ന്ന് കുറച്ചു കാലമായി ടീമിനു പുറത്തായിരുന്നു ശ്രീജേഷ്. 2016-ലാണ് ശ്രീജേഷിന് ഇന്ത്യന്‍ ടീം നായകസ്ഥാനം നല്‍കുന്നത്. ശ്രീജേഷിന്റെ കീഴില്‍ റിയോ ഒളിമ്ബിക്സില്‍ ഇന്ത്യയ്ക്കു മികച്ച പ്രകടനം കാഴ്ചവയ്ക്കാനായിരുന്നു.

വനിതാ ടീം ക്യാപ്റ്റനായി റാണിയെയും നിയമിച്ചിട്ടുണ്ട്. വനിതാ ലോകകപ്പ്, ഏഷ്യന്‍ ഗെയിംസ് ടൂര്‍ണമെന്റുകളില്‍ റാണി ഇന്ത്യയെ നയിക്കും.

KCN

more recommended stories