വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം വിതരണം: ജില്ലാതല ഉദ്ഘാടനം മെയ് 4 ന്

കാസര്‍കോട് : സംസ്ഥാനത്തെ ഒന്നു മുതല്‍ ഏഴാം ക്ലാസുവരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ വര്‍ഷം മുതല്‍ നടപ്പിലാക്കിവരുന്ന സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയുടെ 2018-19 അധ്യയന വര്‍ഷത്തെ ജില്ലാതല വിതരണോദ്ഘാടനം മെയ് നാലിന് രാവിലെ പത്ത് മണിക്ക് കാസര്‍കോട് ഗവ: യു.പി.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാതല വിതരണോദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ അധ്യക്ഷതവഹിക്കും. കാസര്‍കോട് വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടര്‍ ഡോ.ഗിരീഷ് ചോലയില്‍ യുണിഫോം ഏറ്റുവാങ്ങും.

KCN

more recommended stories