ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തയ്യല്‍ തൊഴിലാളി മരിച്ചു

കാഞ്ഞങ്ങാട്: നീലേശ്വരം ചെറപ്പുറത്ത് പ്രഭാത സവാരിക്കിടയില്‍ നിയന്ത്രണം വിട്ട ബൈക്കിടിച്ച് തയ്യല്‍ തൊഴിലാളി ചെറപ്പുറം കണിയാച്ചേരിയിലെ എം കുഞ്ഞികൃഷ്ണ(65)ന്‍ മരണപ്പെട്ടു. രണ്ടു ദിവസം മുമ്പ് പ്രഭാതസവാരിക്കിടയില്‍ ചെറപ്പുറം പാലത്തിനടുത്തുവെച്ചാണ് കുഞ്ഞികൃഷ്ണനെ നിയന്ത്രണംവിട്ട ബൈക്ക് ഇടിച്ചു തെറിപ്പിച്ചത്. അതീവ ഗുരുതരനിലയിലായിരുന്ന കുഞ്ഞികൃഷ്ണനെ തേജസ്വിനി സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും പിന്നീട് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സക്കിടയില്‍ ഇന്നലെ ഉച്ചയോടെയാണ് മരണപ്പെട്ടത്. ഭാര്യ: വസന്ത. മക്കള്‍: വിക്രം കൃഷ്ണന്‍ (വെറ്റിനറി ഡോക്ടര്‍ രാജപുരം), വിശ്വം കൃഷ്ണന്‍ (നഴ്‌സ്, ഗവ. ഹോമിയോ ആശുപത്രി നീലേശ്വരം), വൈശാലി (വിദ്യാര്‍ത്ഥിനി സിമറ്റ് നഴ്‌സിംഗ് കോളേജ് പെരിയ). മരുമകള്‍: രമ്യ പള്ളിക്കര.

KCN

more recommended stories