അഡൂരില്‍ മക്കളെ കൊലപ്പെടുത്തി അച്ഛനും അമ്മയും ആത്മഹത്യ ചെയ്ത സംഭവം: പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

അഡൂര്‍: ആഡൂര്‍ മാട്ടപിഞ്ചിയില്‍ മക്കളെ കൊലപ്പെടുത്തി അച്ഛനും അമ്മയും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കാസര്‍കോട് ഡി വൈ എസ് പി സുകുമാരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലതെത്തി വിശദമായ അന്വേഷണം ആരംഭിച്ചു.

അച്ഛന്‍ രാധാകൃഷ്ണന്‍ അമ്മ പ്രസീത മക്കളായ കാശിനാഥ്, ശബരിനാഥ് എന്നിവരാണ് മരിച്ചത്. അഞ്ചും മൂന്നും വയസുള്ള മക്കളെ കൊലപ്പെടുത്തിയശേഷം ഇവര്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രഥമിക വിവരം. കൂലിപ്പണിക്കാരനാണ് രാധാകൃഷ്ണന്‍. മാട്ടപിഞ്ചിയില്‍ പുതുതായി പണിത വീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ഇന്ന് വൈകുന്നേരം ആറു മണിവരേ വീട്ടില്‍ ഇവര്‍ ഉണ്ടായിരുന്നു. മുറ്റത്ത് കുട്ടികള്‍ കളിക്കുന്നതും അയല്‍വാസികള്‍ കണ്ടിരുന്നു.
രാത്രി ഏറെ വൈകിയിട്ടും വീട്ടില്‍ വെളിച്ചം കാണാത്തതിനെ തുടര്‍ന്ന് ബന്ധുവെത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കിടപ്പുമുറിയിലായിരുന്നു മൂന്ന് പേരുടേയും മൃതദേഹം. വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു.

KCN

more recommended stories