13 സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയെന്നു മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കേരളവും ഡല്‍ഹിയും ഉള്‍പ്പടെ 13 സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കാലാവസ്ഥ കേന്ദ്രം പുറത്തിറക്കിയ ബുള്ളറ്റിനില്‍ കേരളം, കര്‍ണാട, ത്രിപുര, മിസോറാം, മണിപ്പൂര്‍, നാഗാലാന്‍ഡ്, മേഘാലയ, ആസാം, ഒഡീഷ, സിക്കിം, പശ്ചിമ ബംഗാള്‍, ബീഹാര്‍, ഉത്തര്‍ പ്രദേശ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ പൊടിക്കാറ്റും കൊടുങ്കാറ്റും ആഞ്ഞു വീശുമെന്നാണു മുന്നറിയിപ്പ്. ഹരിയാനയിലും ചണ്ഡീഗഡിലും ഡല്‍ഹിയിലും കൊടുങ്കാറ്റ് ശക്തമായി വീശുമെന്നും മുന്നറിയിപ്പുണ്ട്.

കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്ന് ഹരിയാനയില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്ന ഡല്‍ഹിയിലും കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കാറ്റിലും മഴയിലുംപെട്ട് ഉത്തരേന്ത്യയില്‍ 124 പേര്‍ മരിക്കുകയും 300 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

KCN

more recommended stories