മാഹിയില്‍ സിപിഎം നേതാവ് വെട്ടേറ്റു മരിച്ചു

മാഹി: പള്ളൂരില്‍ സിപിഎം നേതാവ് വെട്ടേറ്റു മരിച്ചു. മാഹി നഗരസഭ മുന്‍ കൗണ്‍സിലര്‍ പള്ളൂരിലെ കണ്ണിപ്പൊയില്‍ ബാബുവാണ്(50) വെട്ടേറ്റു മരിച്ചത്. തിങ്കളാഴ്ച രാത്രി ഒന്പതരയോടെ ബൈക്കില്‍ വീട്ടിലേക്ക് പോകുബോള്‍ പള്ളൂര്‍ കോയ്യോടന്‍ കോറോത്ത് റോഡില്‍ ഒരു സംഘം ആക്രമിക്കുകയായിരുന്നു.

കഴുത്തിനും ശരീരത്തിന്റെ മുന്നിലും പിറകിലും മഴുപോലുള്ള ആയുധം കൊണ്ടുള്ള വെട്ടേറ്റാണ് മരണം. കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നു പോലീസ് പറഞ്ഞു. സിപിഎം പ്രവര്‍ത്തകരെത്തിയാണ് ബാബുവിനെ തലശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ എത്തിച്ചത്. വഴിമധ്യേ മരിച്ചു. മൃതദേഹം തലശേരി ഇന്ദിരഗാന്ധി ആശുപത്രി മോര്‍ച്ചറിയില്‍.

ഇതിന് തുടര്‍ച്ചയെന്നോണം ആര്‍എസ്എസ് പ്രവര്‍ത്തകനും വെട്ടേറ്റു. ഓട്ടോഡ്രൈവര്‍ ഷിമോജിനാണ് വെട്ടേറ്റത്. സാരമായി പരിക്കേറ്റ ഷിമോജിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുകൊണ്ടുപോയി.

ബാബുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച കണ്ണൂര്‍ ജില്ലയിലും മാഹിയിലും ഹര്‍ത്താലിന് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്തു. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരേയാണ് വരെയാണ് ഹര്‍ത്താല്‍.

KCN

more recommended stories