സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നുവെന്നും സര്‍ക്കാര്‍ പരാജയമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരിലെ ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ഇരുപത്തിയഞ്ചാമത്തെ രാഷ്ട്രീയ കൊലപാതകമാണ് നടക്കുന്നത്. സര്‍ക്കാരിന്റെ പിടിപ്പുകേടാണ് അടിക്കടി അക്രമങ്ങള്‍ അരങ്ങേറാന്‍ കാരണമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

KCN

more recommended stories