പണം തട്ടിപ്പ്; പോപ്പുലര്‍ ഫ്രണ്ടിനെതിരെ എന്‍ഫോഴ്സ്മെന്റ് കേസെടുത്തു

ന്യൂഡല്‍ഹി: പണം തട്ടിപ്പുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു.

ബിജെപി കര്‍ണാടകത്തില്‍ അധികാരത്തില്‍ വന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിനെ സംസ്ഥാനത്തു നിരോധിക്കുമെന്നു പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു.

2013ല്‍ ദേശീയ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിനാണ് കേസെടുത്തത്. കുറ്റപത്രത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന് തീവ്രവാദ ബന്ധം ഉള്ളതായി എന്‍ഐഎ ചൂണ്ടിക്കാട്ടി. മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ സംഭവം, കണ്ണൂരില്‍ നടന്ന പരിശീലന ക്യാമ്ബ് എന്നിവ കുറ്റപത്രത്തില്‍ എടുത്തു പറയുന്നു.

അതേസമയം, ഇതെല്ലാം വെറും തെറ്റായ ആരോപണങ്ങളാണെന്നും നിജസ്ഥിതി അറിയാന്‍ അന്വേഷണ സംഘം തയ്യാറാവണമെന്നും സംഘടനയുടെ ദേശീയ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം പി കോയ അഭിപ്രായപ്പെട്ടു.

KCN

more recommended stories