ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാര്‍ പണിമുടക്കിലേക്ക്.

മുംബൈ: സേവന വേതന വ്യവസ്ഥ പുതുക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിംഗ് മേഖല പണിമുടക്കിലേക്ക്. രാജ്യത്തെ സ്വകാര്യ, പൊതുമേഖല ബാങ്ക് ജീവനക്കാര്‍ ഈ മാസം 30നും 31നും പണിമുടക്കിന് ആഹ്വാനം ചെയ്തു. 10 ലക്ഷത്തോളം ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ വ്യക്തമാക്കി.

മാനേജ്മെന്റ് സമിതിയായ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ മുന്നോട്ടുവച്ച നിബന്ധനകള്‍ക്ക് വിധേയമായ രണ്ടു ശതമാനം വര്‍ധനവ് അംഗീകരിക്കാന്‍ കഴിയില്ലെന്ന് യുണൈറ്റ്ഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് അറിയിച്ചു. സ്‌കെയില്‍ മൂന്നു വരെയുള്ള ആവശ്യങ്ങള്‍ മാത്രമാണ് മാനേജ്മെന്റ് സമിതി അംഗീകരിച്ചത്.

പണപ്പെരുപ്പം നിയന്ത്രണാതീതമായി ഉയരുമ്‌ബോള്‍ നേരിയ ശമ്ബള വര്‍ധനവ് മാത്രം കൊണ്ടുവന്ന നടപടി അംഗീകരിക്കാനാവില്ല. വിലക്കയറ്റത്തിന് അുനയോജ്യമായി ശമ്ബള വര്‍ധനവും വേണമെന്നും യൂണിയന്‍ പ്രതിനിധികള്‍ പറയുന്നു.

ശമ്ബള വര്‍ധനവിനെ 1979 മുതല്‍ പാലിച്ചുവരുന്ന രീതിയില്‍ എല്ലാ ഗ്രേഡിലുമുള്ള ജീവനക്കാരെ പരിഗണിക്കണം. നടപടികള്‍ കാലതാഅമസം കൂടാതെ മാനേജ്മെന്റ് സ്വീകരിക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

KCN

more recommended stories