പൊരിവെയില്‍; ചിത്രീകരണം കാസര്‍കോട്ട് ആരംഭിച്ചു

കാസര്‍കോട് : ജനകീയ കൂട്ടായ്മയില്‍ നിര്‍മ്മിക്കുന്ന ചലച്ചിത്രമായ പൊരിവെയിലിന്റെ ചിത്രീകരണം കാസര്‍കോട്ട് ആരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് നേടിയ ഫാറൂഖ് അബ്ദുറഹ്മാന്ാണ് സംവിധായകന്‍. ഇന്ദ്രന്‍സും സുരഭിയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

മഹാകവി പി.കുഞ്ഞിരാമന്‍ നായരുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച കളിയച്ഛന് ശേഷം ഫാറൂഖ് അബ്ദുറഹ്മാന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പൊരിവെയില്‍. ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം പ്രശസ്ത ചിത്രകാരന്‍ പുണിഞ്ചിത്തായ കാസര്‍കോട്ട് നിര്‍വ്വഹിച്ചു.മൂവി കൊണേഴ്സിയേഴ്സ് സൊസൈറ്റിയുടെ അംഗങ്ങളാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.കാസര്‍കോടിന്റെ് പശ്ചാത്തലമാണ് ചിത്രത്തിന്റെ പ്രമേയം ദേശീയ അവാര്‍ഡ് ജേതാവായ സുരഭിയും സംസ്ഥാന സര്‍ക്കാരിന്റെ മി്കച്ച നടനുള്ള അംഗീകാരം ലഭിച്ച ഇന്ദ്രന്‍സും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.രമ്യാ രാഘവന്‍,ബാലതാരങ്ങളായ അനഘ,ഹെനന്‍ അന്ന എന്നിവരും കാസര്‍കോട് നിന്നുള്ള കലാകാരന്മാരും ചിത്രത്തില്‍ അഭിനയിക്കുന്നു.റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജുപാലാണ് സംഗീതം നിര്‍വ്വഹിക്കുന്നത്.ഛായഗ്രഹണം എം.ജെ രാധാകൃഷ്ണന്‍,ചിത്രം ഓണത്തിന് തിയറ്ററിലെത്തിക്കുവാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം.

KCN

more recommended stories