16 കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് മൊയ്തീന്‍ ഷബീര്‍ കോടതിയില്‍ കീഴടങ്ങി

കുമ്പള:കുപ്രസിദ്ധ മോഷ്ടാവ് മൊയ്ദീന്‍ ഷബീര്‍ കോടതിയില്‍ കീഴടങ്ങി. സി ഐ പ്രേമദാസനും, എസ് ഐ ശിവദാസനും സംഘവും പ്രതിയെ പിടിക്കാന്‍ വല വീശുന്നതിനിടയിലാണ് പ്രതി കോടതിയില്‍ കീഴടങ്ങിയത്.

കുമ്പള,മഞ്ചേശ്വരം,കാസര്‍കോട് പോലീസ് സ്റ്റേഷനുകളില്‍ മോഷണം,പിടിച്ചുപറി, ഭവനഭേദനം, കൊലപാതക ശ്രമം അടക്കം പതിനാറു കേസുകള്‍ നിലവിലുണ്ട്. മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ കാലന്തര്‍ ഷാഫിയെ കുത്തിപ്പരിക്കേല്പിക്കുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത കേസിലാണിപ്പോള്‍ കോടതിയില്‍ കീഴടങ്ങിയത്.

KCN

more recommended stories