ബാലവേല ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്ന് ജില്ലാകളക്ടര്‍ നിര്‍ദ്ദേശിച്ചു

കാസര്‍കോട് : ജില്ലയില്‍ വിദ്യാഭ്യാസം മുടക്കിക്കൊണ്ട്കുട്ടികളെ ജോലിചെയ്യിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പതിനാലിനും പതിനെട്ടിനും ഇടയിലുള്ള കൗമാരക്കാരായ കുട്ടികളെ 2016 ലെ ബാലവേല നിയന്ത്രണ നിയമപ്രകാരം നിരോധിച്ചിട്ടുള്ള ജോലികളില്‍ നിയോഗിക്കുന്നത് കര്‍ശനമായി തടയുന്നതാണ്.

വീടുകള്‍, ഹോട്ടലുകള്‍, ഫാക്ടറികള്‍, എന്നിവിടങ്ങളില്‍ 18വയസ്സിന് താഴെയുള്ളകുട്ടികള്‍വിദ്യാഭ്യാസം മുടക്കിക്കൊണ്ട് ജോലിചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ തൊഴില്‍ ദാതാവിനെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. തീവണ്ടികളിലും ബസ്റ്റാന്‍ഡുകളിലും കൈക്കുഞ്ഞുങ്ങളുമായി ഭിക്ഷാടനം നടത്തുന്നത് ബാലനീതി 2015നിയമപ്രകാരം അഞ്ച് വര്‍ഷംവരെതടവും ഒരുലക്ഷംരൂപ പിഴയുംലഭിക്കാവുന്ന കുറ്റമാണ്. ഭിക്ഷാടനം ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.

ഗാര്‍ഹികആവശ്യങ്ങള്‍ക്കായിഇതരജില്ലകളില്‍ നിന്നോഇതരസംസ്ഥാനങ്ങളില്‍ നിന്നോ കുട്ടികളെ കടത്തിക്കൊണ്ടുവരുന്നത് ഇന്ത്യന്‍ ശിക്ഷാനിയമംവകുപ്പ് -370 പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇക്കാര്യത്തില്‍ റസിഡന്‍സ് അസോസിയേഷനുകളും പൊതുസമൂഹവും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാകളക്ടര്‍ ജീവന്‍ ബാബു.കെ അറിയിച്ചു.കുട്ടികളെ നിയമവിരുദ്ധ ജോലിചെയ്യിക്കുകയോ ഭിക്ഷാടനത്തിനുപയോഗിക്കുകയോ ചെയ്താല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാശിശുസംരക്ഷണഓഫീസര്‍ പി ബിജു അറിയിച്ചു. 1098 (ചൈല്‍ഡ് ലൈന്‍), 1517 (ശിശുക്ഷേമസമിതി- തണല്‍), 04994 256990 (ജില്ലാശിശുസംരക്ഷണയൂണിറ്റ്, കാസര്‍കോട്), 04994 238490 (സി.ഡബ്ല്യു.സി, കാസര്‍കോട്), 04994 256950 (ജില്ലാലേബര്‍ഓഫീസ്, കാസര്‍കോട്).

KCN

more recommended stories