കേരളത്തില്‍ കോഴിയിറച്ചി വിലയില്‍ വര്‍ധനവ്

മലപ്പുറം: വിപണിയില്‍ കോഴിയിറച്ചി വില . ഒരു മാസത്തിനിടെ കോഴി വിലയില്‍ കിലോക്ക് അമ്ബത് രൂപയുടെ വര്‍ധനവാണുണ്ടായത്. കോഴി വില 80 രൂപയായിരുന്നു. ഇറച്ചിക്ക് 140-150 നിരക്കിലും. ദിവസം തോറും രണ്ടു രൂപ മുതല്‍ അഞ്ചു രൂപവരെ തുടര്‍ച്ചയായി വിലവര്‍ധിച്ചു വരികയാണെന്ന് കച്ചവടക്കാര്‍ പറയുന്നു.

തമിഴ് നാട്ടില്‍ കനത്ത മഴപെയ്തതാണ് വിലവര്‍ധനവിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. മഴമൂലം പല കോഴി ഫാമുകളുടെയും പ്രവര്‍ത്തനം തടസപ്പെട്ടു. ഇതോടെ ഉല്‍പ്പാദനം കുറഞ്ഞു. റംസാന്‍ മാസമായതോടെ ഡിമാന്റ് വര്‍ധിക്കുന്നതും വില വര്‍ധനവിന് കാരണമാകുന്നുണ്ട്. മല്‍സ്യത്തിന്റെ വിലയിലും വലിയ വര്‍ധനവാണുണ്ടാകുന്നത്. ആവോലി, നെയ്മീന്‍ എന്നിവയുടെ ലഭ്യത കുറവാണ്. ആവോലി കിലോക്ക് 700 രൂപയാണ് വിപണി വില.

KCN

more recommended stories