ആദിവാസി പെണ്‍കുട്ടി പീഡനത്തിനിരയായി: പന്ത്രണ്ടുപേര്‍ കസ്റ്റഡിയില്‍

പാലക്കാട്: അട്ടപ്പാടിയില്‍ പന്ത്രണ്ടുവയസ്സുള്ള ആദിവാസി പെണ്‍കുട്ടി പീഡനത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉള്‍പ്പെടെ പന്ത്രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

അട്ടപ്പാടി ആനക്കട്ടി സ്വദേശിനിയാണ് പെണ്‍കുട്ടി. മേയ് പത്തൊമ്പതിനാണ് അയല്‍ക്കാരിയായ യുവതി, പുതൂര്‍ ഉത്സവത്തിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഒപ്പം കൊണ്ടുപോയത്. പെണ്‍കുട്ടി തിരിച്ചെത്താതിരുന്നതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.

മൂന്നുദിവസത്തെ അന്വേഷണത്തിന് ഒടുവിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പിന്നീടു നടത്തിയ വൈദ്യപരിശോധനയിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം മനസ്സിലായത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്ത്രീ ഉള്‍പ്പെടെ പന്ത്രണ്ടുപേരെ ഷോളയൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ അറസ്റ്റ് ഉടന്‍ തന്നെ രേഖപ്പെടുത്തും.

KCN

more recommended stories