ആരോഗ്യ ഇന്‍ഷൂറന്‍സ്; സ്മാര്‍ട്ട് കാര്‍ഡ് വിതരണവും പുതുക്കലും ജില്ലയില്‍ അവസാനഘട്ടത്തിലേക്ക്

കാസര്‍കോട് : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ആര്‍.എസ്.ബി.വൈ – ചിസ് പദ്ധതി സ്മാര്‍ട്ട് കാര്‍ഡ് വിതരണവും പുതുക്കലും ജില്ലയില്‍ അവസാനഘട്ടത്തിലേക്ക്. കാസര്‍കോട് കെ.എസ്. ആര്‍.ടി.സി.ബസ്റ്റാന്‍ഡിന് എതിര്‍വശത്തുളള അപ്സര ബില്‍ഡിംങ്ങ്, കാഞ്ഞങ്ങാട് പുതിയകോട്ടയിലുളള എ.സി കണ്ണന്‍നായര്‍ പാര്‍ക്ക് വായനശാല എന്നിവ ഇന്നു മുതല്‍ 31 വരെ പ്രവര്‍ത്തിക്കുന്ന ജില്ലാതല സ്മാര്‍ട്ട് കാര്‍ഡ് വിതരണകേന്ദ്രങ്ങളാണ്. കൂടാതെ വിവിധ പഞ്ചായത്തുതല കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു.

അക്ഷയകേന്ദ്രങ്ങള്‍ വഴി പുതുതായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ഫോട്ടോ എടുത്ത് സ്മാര്‍ട്ട് കാര്‍ഡ് കൈപ്പറ്റാനും 2013 വര്‍ഷം മുതല്‍ വിവിധ കാരണങ്ങള്‍ കൊണ്ട് പുതുക്കാന്‍ വിട്ടുപോയ സ്മാര്‍ട്ട് കാര്‍ഡുകള്‍ പുതുക്കി എടുക്കാനും സൗകര്യമുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547018261

KCN

more recommended stories