കെഎംസിസി ജിദ്ദ കാസര്‍കോട് ജില്ലാ കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

ജിദ്ദ : പ്രവാസികളായ നാം നമ്മുടെ തൊഴില്‍ മേഖലയിലും മറ്റും ഗുരുതരമായ പ്രതിസന്ധികള്‍ നേരിട്ട് കൊണ്ടിരിക്കുന്ന ഈ അവസ്ഥയില്‍ തന്നെ നമ്മുടെ നാട്ടിലും മാരകമായ പുതിയ പകര്‍ച്ച വ്യാധിയുടെ ഭീഷണയിലും പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുണ്ണ്യമാസത്തില്‍ നാഥനോട് നമുക്ക് പ്രാര്‍ത്ഥിക്കുക മാത്രമേ കരണീയമായിട്ടുള്ളു എന്ന് കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ.പി.മുഹമ്മദ് കുട്ടി പറഞ്ഞു. കെഎംസിസി ജിദ്ദ കാസര്‍കോട് ജില്ലാ കമ്മിറ്റി ഇമ്പാല ഗാര്‍ഡനില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹസ്സന്‍ ബത്തേരി അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ അരിമ്പ്ര,അന്‍വര്‍ ചേരങ്കൈ,മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ബാസ് മംഗല്‍പാടി, കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ.ആരിഫ്,ഇസുദ്ധീന്‍ കുമ്പള,ഇബ്റാഹീം ഇബു തുടങ്ങിയവര്‍ സംസാരിച്ചു.നിസാം മമ്പാട്,സി.കെ.റസാക്ക് മാസ്റ്റര്‍,എസ്.എല്‍.പി.മുഹമ്മദ് മുഹമ്മദ് കുഞ്ഞി ,സി.കെ.ശാക്കിര്‍,നാസര്‍ വെളിയങ്കോട്,സി.ഒ.ടി.അസീസ്,ഇബ്റാഹീം ഷംനാട്,ഡോക്ടര്‍ ശരീഫ് ഹസ്സന്‍,അബ്ദുല്‍ റഹ്മാന്‍ കോഴിക്കോട്,മജീദ് കോട്ടേരി,ഉമ്മര്‍ അരിപ്പാമ്പ്ര,ശിഹാബ് താമരക്കുളം,ഷൗക്കത്ത് ഒഴുകൂര്‍,നാസര്‍ മച്ചിങ്ങല്‍ ലുലു ജനറല്‍ മാനേജര്‍ അഷറഫ് തലപ്പാടി, തുടങ്ങിയവര്‍ പങ്കെടുത്തു. ഷുക്കൂര്‍ അതിഞ്ഞാല്‍,ജലീല്‍ ചെര്‍ക്കള,റഹീം പള്ളിക്കര,കാദര്‍ ചെര്‍ക്കള,അബ്ദുല്ല ചന്തേര,മുഹമ്മദ് അലി ഹൊസങ്കടി,കെ..എം.ഇര്‍ഷാദ്.നസീര്‍ പെരുമ്പള,കായിഞ്ഞി ചെമ്മനാട് എന്നിവര്‍ ഇഫ്താറിന് നേതൃത്വം നല്‍കി.കാദര്‍ മിഹ്രാജ് ഖിറാഅത്തും അബ്ദുല്ല ഹിറ്റാച്ചി സ്വാഗതവും ബഷീര്‍ ചിത്താരി നന്ദിയും പറഞ്ഞു.

KCN

more recommended stories