കുമ്പള റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍

കുമ്പള: റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയെ ദിവസങ്ങള്‍ക്കുള്ളില്‍ അറസ്റ്റു ചെയ്ത് കുമ്പള പോലീസ്. ചട്ടഞ്ചാല്‍ ബെണ്ടിച്ചാല്‍ നമ്പടിപ്പള്ളയിലെ റംസാനെ (22)യാണ് കുമ്പള എസ് ഐ അശോകന്‍, അഡീ. എസ് ഐ ശിവദാസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

കുമ്പള റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന സൂരംബയലിലെ അഭിനന്ദിന്റെ കെഎല്‍ 14 യു 4183 ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയാണ് റംസാന്‍. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയത്. മംഗളൂരുവില്‍ ജോലി ചെയ്യുന്ന അഭിനന്ദ് ബൈക്ക് നിര്‍ത്തി ട്രെയിനില്‍ ജോലിക്ക് പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് ബൈക്ക് മോഷണം പോയതായി ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പോലീസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ അംഗഡിമുഗറില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ ഓടിച്ചിരുന്ന ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. നിരവധി ബൈക്ക് മോഷണക്കേസുകളില്‍ പ്രതിയാണ് റംസാനെന്ന് പോലീസ് പറഞ്ഞു.

KCN

more recommended stories