തൃശൂര്‍ : പേരാമ്പ്രയിലെ കിണറ്റില്‍നിന്നും പിടികൂടിയ വവ്വാലില്‍ നിപാ വൈറസ് കണ്ടെത്താത്ത സാഹചര്യത്തില്‍ മൃഗസംരക്ഷണ വിഭാഗം കൂടുതല്‍ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. സംസ്ഥാനത്ത് നിപാ നിയന്ത്രണവിധേയമായി. ലോകത്തൊരിടത്തും ഇത്രയും പെട്ടെന്ന് മരണകാരണമായ നിപാ വൈറസിനെ കണ്ടെത്താനായില്ല. പലയിടത്തും കൂട്ടമരണങ്ങള്ക്കുശേഷമാണ് വൈറസിനെ മനസിലായത്.ഇക്കാര്യത്തില്‍ കേരളത്തിന് അഭിമാനകരമായ നേട്ടം കൈവരിക്കാനായതായും മന്ത്രി പറഞ്ഞു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ 92 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തികരിച്ച 12 പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷയായി സംസാരിക്കുകയായിരുന്നു
എന്നാല്‍ നിപായുടെ മരുന്ന് കണ്ടെത്താനുള്ള ബഹൃത്പദ്ധതി കേരളത്തില്‍ ആരംഭിക്കും. ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെയാകും പഠനം. ഡോ. സൌമ്യ സ്വാമി നാഥന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. നിപ്പയെ പ്രതിരോധിക്കാനുള്ള ആസ്ത്രേലയന്‍ മരുന്ന് കോഴിക്കോട് എത്തിച്ചിട്ടുണ്ട്. ആരോഗ്യരംഗത്ത് കേരളം നേട്ടങ്ങള്‍ കൈവരിക്കുമ്ബോഴും ആശങ്ക ഉയര്‍ത്തിയെത്തുന്ന പകര്‍വ്യാധികളുടെ കാരണം കണ്ടെത്താന്‍ ആഴത്തില്‍ പഠനം നടത്തും. പക്ഷിപ്പനി, എച്ച്1 എന്‍ 1, ഡെങ്കി എന്നിങ്ങനെ ഒന്നല്ലെങ്കില്‍ മറ്റൊന്നായി ഓരോ വര്‍ഷവും നിരവധി മനുഷ്യജീവന് കവരുകയാണ്. ഇതിന്റെ കാരണം കണ്ടെത്താനാവണം.
more recommended stories
-
അരളിപ്പൂവിന് തത്കാലം വിലക്കില്ല
വിഷാംശം ഉണ്ടെന്ന് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് തിരു. ദേവസ്വം.
-
ജില്ലയില്‍ സമ്മര്‍ ചില് ക്യാമ്പിന് തുടക്കമായി
കാസര്‍കോട്: മഴവില്‍ കുട്ടികളുടെ സമ്മര്‍ ചില്.
-
കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം, 3 സിപിഎം അംഗങ്ങളോട് വിശദീകരണം തേടി
ആലപ്പുഴ: കുട്ടനാട്ടില്‍ സിപിഎമ്മില്‍ തര്‍ക്കം രൂക്ഷം..
-
സ്കൂളുകള്‍ ജൂണ്‍ 3ന് തുറക്കും; മുന്നൊരുക്കം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം സ്കൂള്‍.
Leave a Comment