ചെങ്ങന്നൂരില്‍ എല്‍.ഡി.എഫ് വിജയം; കാസര്‍കോട് ടൗണില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം

കാസര്‍കോട് : ചെങ്ങന്നൂരില്‍ എല്‍.ഡി.എഫ് നേടിയ ഉജ്വല വിജയത്തില്‍ കാസര്‍കോട് ടൗണില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി. പ്രകടനം കാസര്‍കോട് നഗരംചുറ്റി ഗവ: ആശുപത്രി പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ്സ് (എസ്) നേതാവ് ഹസൈനാര്‍ നുള്ളിപ്പാടി അധ്യക്ഷത വഹിച്ചു. സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി അംഗം എം.സുമതി ഉദ്ഘാടനം ചെയ്തു. ടി.എം.എ.കരീം, എം.കെ.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ.എ.മുഹമ്മദ് ഹനീഫ സ്വാദതം പറഞ്ഞു. ഏരിയ കമ്മിറ്റി അംഗങ്ങളായ എ.രവീന്ദ്രന്‍, കെ.ഭാസ്‌ക്കരന്‍, കെ.ഭുജംഗ ഷെട്ടി, സി.വി.കൃഷ്ണന്‍, കെ.രവീന്ദ്രന്‍, കളരി കൃഷ്ണന്‍, ജയകുമാരി, പി.ശിവപ്രസാദ്, എന്നിവര്‍ നേതൃത്വം നല്‍കി.

KCN

more recommended stories