ഓണ്‍ലൈന്‍ ക്വിസ് മത്സര വിജയി റിയാസിന് ഗ്രീന്‍ ബറ്റാലിയന്‍ ട്രോഫി സമ്മാനിച്ചു

അബൂദാബി : ഗ്രീന്‍ ബറ്റാലിയന്‍ ടീം കാഞ്ഞങ്ങാട് ലീഗ് ഹൗസ് വാട്‌സാപ്പ് ഗ്രൂപ്പില്‍ മൂന്നു ദിവസങ്ങളിലായി നടത്തിയ ലീഗ് ചരിത്രം ക്വിസ് വിജയിയായ സി. റിയാസ് ഇട്ടമ്മലിനുള്ളഉപഹാരം സമ്മാനിച്ചു. അബൂദാബി കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറി, കാഞ്ഞങ്ങാട് യതീംഖാന, സംയുക്ത ജമാഅത്ത് ഭാരാവാഹി എന്ന നിലകളില്‍ പൊതു പ്രവര്‍ത്തനം നടത്തി വരുന്ന റിയാസ് മുസ്ലിം ലീഗ് നേതാവ് സി.മുഹമ്മദ് കുഞ്ഞി സാഹിബിന്റെ മൂത്ത പുത്രനും കൂടിയാണ്.

അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന പരിപാടിയില്‍ മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം എ ഹമീദ് ഹാജി റിയാസ് ഇട്ടമ്മലിന് ഉപഹാരം സമ്മാനിച്ചു. ചടങ്ങില്‍ യുവ വ്യവാസായി സൈഫ് ലൈന്‍ അബൂബക്കര്‍ കുറ്റിക്കോല്‍, അബൂദാബി കെഎംസിസി കാസറഗോഡ് ജില്ലാ പ്രസിഡണ്ട് പികെ അഹമദ്, സെക്രട്ടറി മുജീബ് മൊഗ്രാല്‍, അനീസ് മാങ്ങാട്, ഷാഫി സിയാറത്തിങ്കര, അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ കള്‍ച്ചര്‍ സെക്രട്ടറി എം എം നാസര്‍, കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി പ്രസിഡണ്ട് കെ കെ സുബൈര്‍ വടകരമുക്ക്, ട്രഷറര്‍ മൊയ്തീന്‍ ബല്ല, സെക്രട്ടറി മാരായ ഹനീഫ, റാഷിദ് എടത്തോട്, ഗ്രീന്‍ ബറ്റാലിയന്‍ ടീം അംഗങ്ങളായ അജാനൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് സന മാണിക്കോത്ത്, കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ കെഎംസിസി സെക്രട്ടറി ഇല്‍യാസ് ബല്ല,കെഎംസിസി കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ പ്രസിഡണ്ട് അഷ്റഫ് സിയാറത്തിങ്കര, അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദു റഹ്മാന്‍ പുല്ലൂര്‍, സെക്രട്ടറി സി എച് സലാം എന്നിവര്‍ പങ്കെടുത്തു.

KCN

more recommended stories