കേരള വനം വന്യജീവി വകുപ്പ്; സാമൂഹ്യ വനവല്‍ക്കരണ വിഭാഗം കസാര്‍കോട്; പരിസ്ഥിതി ദിനാഘോഷം ജില്ലാതല ഉദ്ഘാടനം നടന്നു

കാസര്‍കോട് : കേരള വനം വന്യജീവി വകുപ്പ്, സാമൂഹ്യ വനവല്‍ക്കരണ വിഭാഗം കസാര്‍കോടിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാഘോഷം ജില്ലാതല ഉദ്ഘാടനം വിദ്യാനഗര്‍ ഗവഃ കോളേജ് പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ നിര്‍വ്വഹിച്ചു. ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം മുഖ്യാതിഥിയായിരുന്നു. എം രാജീവന്‍, വി കെ ദിലീപ്, ഡോ. അരവിന്ദ് കൃഷ്ണന്‍ കെ, ഇ വി സുഗതന്‍, ഡോ. ബാബുരാജ് സി, എം പി സുബ്രഹ്മണ്യന്‍, സുജാത എസ്, മുഹമ്മദലി, നാരായണന്‍ പേരിയ, ഗോപിനാഥന്‍ നായര്‍ എ, ജോഷില്‍ എം തുടങ്ങിയവര്‍ സംസാരിച്ചു. പി ബിജു സ്വാഗതവും ഡോ. വിനയന്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories